10ൽ തുടങ്ങി, ഒരു പൂവന് വേണ്ടിയുള്ള ലേലം അവസാനിച്ചത് 13,300 രൂപയിൽ
ഒരു പൂവൻ കോഴിയെ ലേലത്തിന് വച്ചപ്പോൾ 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13,300 രൂപയിൽ. തൊടുപുഴ പരിവർത്തനമേടിയിൽ പ്രവർത്തിക്കുന്ന ഒപിഎസ് എന്ന ക്ലബ്ബ് പുനരുജ്ജീവിപ്പിക്കാൻ വണ്ടിയാണ് ലേലം സംഘടിപ്പിച്ചത്.
നാട്ടുകാരനായ ആലുങ്കൽ ജോഷിയാണ് കോഴിയെ ലേലത്തിന് വെച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് അജീഷ് മുതുകുന്നേലാണ് പൂവൻ കോഴിയെ റെക്കോർഡ് തുകയ്ക്ക് ലേലം വിളിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision