ശമ്പള വിതരണം മാസാദ്യം നടത്തണമെന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു.
മധ്യകേരളത്തിലും മലബാറിലും സമരത്തെ തുടർന്ന്. ഏതാനും സർവീസുകൾ മുടങ്ങി. ഡയസ്നോൺ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.













