ഭാരതത്തിന്റെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഏക കത്തോലിക്കാ ടെലിവിഷൻ ചാനലായ വെർബം ടിവി ആരംഭിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായി. ഈശോയെ പ്രഘോഷിക്കണം എന്ന വലിയ ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ എന്ന ദമ്പതികള്‍ ആരംഭിച്ച ചാനലാണ് പതിനായിരങ്ങള്‍ക്കു ക്രിസ്തീയവിരുന്നൊരുക്കി കൊണ്ടിരിക്കുന്നത്.
കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായി ആരംഭിച്ച ചാനലില്‍ വിശുദ്ധ കുർബാനകളും വിവിധ ആത്മീയ പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ടെവാട്ടയിലെ ബ്രോഡ്കാസ്റ്റർ ആസ്ഥാനത്തു നടന്ന കൃതജ്ഞതാബലിയോടെയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട ചാനലിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കമായത്.













