എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എം ടിയെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ തേടിയിരുന്നത്. ചികിത്സയ്ക്കിടയില്‍ അദ്ദേഹത്തിന് വീണ്ടും ഹൃദയസ്തംഭനമുണ്ടായെന്നും സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുന്നുണ്ടെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision