നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഉൽഘാടനം ബഹുമാനപെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ നിർവഹിച്ചു.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട തേനീച്ച വളർത്തലിൽ താല്പര്യം ഉള്ള 15 കർഷകരെ തിരഞ്ഞെടുത്തു പരിശീലനം നൽകുകയും, തേനീച്ച കോളനിയും, പെട്ടിയും, സ്റ്റാൻഡും ഉൾപ്പടെ സബ്‌സിഡി നിരക്കിൽ നൽകിയാണ് തേൻ ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. കൂടുതൽ കർഷകരെ പദ്ധതിയിൽ ഉൾപെടുത്തുന്നതിനായി 2024 – 25 വർഷത്തെ വാർഷിക പദ്ധതിയിലും തേൻ ഗ്രാമം പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.
കൂടുതൽ കർഷകരെ പദ്ധതിയിലേക്ക് കൊണ്ടുവരികയും അതുവഴി ഉത്പാദനം വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയിൽ അംഗങ്ങളായ തേനീച്ച കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി കെ പ്രദീപ് നിർവഹിച്ചു.തേൻ ഗ്രാമം പദ്ധതി മുഖേന ഉൽപാദിപ്പിക്കുന്ന തേൻ കൃഷിവകുപ്പിന്റെ കേരള ആഗ്രോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.ഗ്രാമപഞ്ചായത്ത് മുഖേന നെൽകർഷകർക്കു നെൽവിത്ത് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു വരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഹൈമി ബോബി യുടെ ഡിവിഷൻ ഫണ്ട് ഇൽ നീനും ലഭിച്ച 5 ലക്ഷം രൂപയും ഉൾപ്പെടെ 78 % സബ്‌സിഡി നിരക്കിൽ ആണ് കർഷകർക്ക് നെൽവിത്ത് വിതരണം ചെയ്തത്.2200 എക്കർ വരുന്ന പാടശേഖരങ്ങളിലെ 1700 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. ഓണക്കാലത്തു ബന്ദി പൂക്കൾ കൃഷി ചെയ്ത വനിതകൾക്കായി പുഷ്പസമൃദ്ധി പദ്ധതി പ്രകാരം കൃഷി ചെയ്ത കർഷകർക്ക് പുഷ്പകൃഷിയിൽ വലിയ വിജയം നേടുവാൻ സാധിച്ചു. കൃഷി യുടെ വിസ്ത്രീതിക്കു അനുപാതികമായി സബ്‌സിഡി നൽകുന്നത്തിനു ഈ പദ്ധതിയിലൂടെ സാധിച്ചു.
കൃഷി വികസന പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങൾക്ക് നടീൽ വസ്തുക്കളും, ജൈവ വളങ്ങളും ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ഹരിത സമൃദ്ധി കൃഷിക്കൂട്ടം പദ്ധതി നടപ്പിലാക്കിവരുന്നു. അതോടൊപ്പം വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി ഗ്രോ ചട്ടികളും, നടീൽ മിശ്രിതവും, പച്ചക്കറി തൈകളും ഉൾപ്പെടുന്ന യൂണിറ്റുകളുടെ വിതരണവും ആരംഭിച്ചു.വിഷരഹിത പച്ചക്കറി എല്ലാ വീടുകളിലും ഉൽപാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പുരയിടങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർക്കായി ജൈവ രാസ വളം സബ്‌സിഡി നിരക്കിൽ നൽകുന്ന പദ്ധതിയും കർഷകർക്ക് പ്രയോജനകരമായി നടപ്പിലാക്കിവരുന്നു.പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ പെട്ട സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹൈമി ബോബി നിർവഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ആലിസ് ജോസഫ്, വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശ്രീ എം കെ ശശി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ശ്രീമതി രാഗിണി കെ എസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. തോമസ് കോട്ടൂർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ലൂയി മേടയിൽ, ശ്രീമതി സൗമ്യ വിനീഷ്, ശ്രീമതി പുഷ്പമ്മ തോമസ്, ശ്രീമതി മരിയ ഗോരെത്തി,സി ഡി എസ് ചെയർപേഴ്സൺ എൻ ജെ റോസമ്മ,സെക്രട്ടറി ശ്രീമതി രതി റ്റി നായർ,കാർഷിക വികസന സമിതി അംഗങ്ങൾ,കൃഷിഓഫീസർ ശ്രീമതി ജോസ്ന കുര്യൻ,കൃഷി അസിസ്റ്റന്റ് ശ്രീ ഗോപകുമാർ ജി, ശ്രീമതി രോഷ്നി റ്റി, ശ്രീ പ്രവീൺ ജെ, ശ്രീ ആനന്ദകൃഷ്ണൻ ജി, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.













