spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 17

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 17

spot_img

Date:

വാർത്തകൾ

  • ദുർബലവിഭാഗത്തിന് ആശ്വാസം നൽകാൻ രൂപത പ്രതിജ്ഞാബദ്ധം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സാമ്പത്തിക പിന്നോക്കാവസ്ഥയാൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് അകന്നുപോകുന്ന ദുർബല ജനതയ്ക്ക് ആശ്വാസം പകരാൻ പാലാ രൂപതയ്ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് രണ്ടു വർഷം കൊണ്ട് ആയിരത്തിമുന്നൂറ് കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകിയ ഹോം പാലാ പ്രോജക്ട് എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുഖേന സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുതാര്യമായനിയമനങ്ങൾ മുതൽ പാലാ കാരിത്താസ് വരെയുള്ള ഓരോ ചുവടുകളും പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതായും കാർഷിക രംഗത്ത് പി.എസ്.ഡബ്ലിയു.എസ് നേതൃത്വം നൽകുന്ന കർഷക കമ്പനികളും സംരംഭങ്ങളും സാധാരണക്കാർക്ക് ആശ്വാസം പകരുന്നതായും ബിഷപ്പ് തുടർന്നു പറഞ്ഞു. നിർധനർക്ക് സഹായം നൽകുവാനുള്ള സർക്കാർ പദ്ധതികൾ അർഹരിലെത്തിക്കുവാനുള്ള പരി ശ്രമ ത്തിൻ്റെ ഭാഗമാണ് കെ.എസ്.ബി.സി. ഡി.സിയുടെ വായ്പാ ലഭ്യതയെന്നും മാർ . കല്ലറങ്ങാട്ട് പറഞ്ഞു. ബിഷപ്പ് ഹൗസ് മെയിൻ ഹാളിൽ ചേർന്ന സമ്മേള നത്തിൽ വെച്ച് ഒന്നരക്കോടി വായ്പയുടെ രണ്ടാം ഗഡുവായ അൻപതുലക്ഷം രൂപയുടെ പ്രതീകാ ത്മകചെക്ക് കെ.എസ്.ബി. സി.ഡി.സി മാനേജർ കെ.എൻ മനോജ് കുമാറിൽ നിന്ന് ബിഷപ്പ് ഏറ്റുവാങ്ങി.

ഒരു ഗ്രൂപ്പിന് രണ്ടു ലക്ഷം എന്ന വിധത്തിൽ ഇരുപത്തഞ്ച് ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം തദവസരത്തിൽ ബിഷപ്പ് നിർവ്വഹിച്ചു. എഴുപത്തഞ്ചു ഗ്രൂപ്പുകൾക്കായാണ് ഒന്നരക്കോടി രൂപ വായ്പ അനുവദി ച്ചിരിക്കുന്നത്. പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പി.ആർ.ഒ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, ബി.സി.ഡി.സി. ഓഫീസർ ജോബിൻ സൈമൺ എന്നിവർ പ്രസംഗിച്ചു. സി.ലിറ്റിൽ തെരേസ് , ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാ ങ്കൽ, സിബി കണിയാം പടി,പി.വി. ജോർജ് പുരയിടം, സെബാസ്റ്റ്യൻ ആരുച്ചേരിൽ, വിമൽ കദളിക്കാട്ടിൽ, സിൽജോ ഈറ്റയ്ക്കക്കുന്നേൽ, ക്ലാരീസ് ജോർജ്, ഷീബാ ബെന്നി, ജിഷാ സാബു , സൗമ്യാ ജയിംസ്, ശാന്തമ്മ ജോസഫ്, ജിജി സിൻ്റോ , അൻസാ ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

  • മുണ്ടക്കൈ – ചൂരൽമല – കെ.സി.ബി സിപുനരധിവാസ ഭവന പദ്ധതിഉൽഘാടനം വ്യാഴാഴ്ച

മാനന്തവാടി: മുണ്ടക്കൈ ചൂ|രൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് KCBC ചെയർമാൻ കാർഡിനൽ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, JPD കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, WSSS ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ശ്രീ ഐ.സി. ബാലകൃഷ്ണൻ MLA, ശ്രീ ടി. സിദ്ധിക് MLA മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിർമ്മിക്കുന്നത്. KCBC വയനാട്ടിലും വിലങ്ങാടുമായി ന്യൂറോളം വീടുകളാണ്‌ നിർമിക്കുക. KCBC-യുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത PRO വാർത്താക്കുറിപ്പിൽ അറിയിച്ചു.

  • സാമൂഹികബോധ്യം അണയാതെ സൂക്ഷിക്കുവാൻ ചരിത്രപഠനവും രചനകളും സഹായിക്കുന്നു

വൈദികാർത്ഥികളുടെ പരിശീലനത്തിൽ സഭാ ചരിത്രപഠനത്തിന് നല്ല ശ്രദ്ധ കൊടുക്കണം എന്നത് ശരിയും ന്യായവുമാണ് എന്ന് എനിക്കറിയാം. കഴിഞ്ഞ 20 നൂറ്റാണ്ടുകളിലെ ക്രൈസ്തവചരിത്രത്തിൻ്റെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ആഴമുള്ളതും വിശദവുമായ അറിവ് മാത്രമല്ല പിന്നെയോ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നമ്മുടേതായ ചരിത്രമാനത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം വളർത്തിയെടുക്കുക എന്നതാണ്. കടന്നുപോയ തലമുറകളുമായി ഒരുവനെ ബന്ധിപ്പിക്കുന്ന കണ്ണികളെക്കുറിച്ച് ശ്രദ്ധിക്കാതെ ആർക്കും ആഴത്തിലുള്ള സ്വത്വബോധമോ, ഭാവിയിൽ എന്താകണം എന്നത് സംബന്ധിച്ച ശരിയായ ബോധമോ ഉണ്ടാവില്ല. ഇത് വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല സമൂഹങ്ങളുടെ കാര്യത്തിലും സത്യമാണ്. വാസ്തവത്തിൽ സാമൂഹിക ബോധ്യം അണയാതെ സൂക്ഷിക്കുവാൻ ചരിത്രപഠനവും രചനകളും നമ്മെ സഹായിക്കുന്നു. ‘അല്ലെങ്കിൽ ബാക്കി നിൽക്കുന്ന സംഭവങ്ങളുടെ വ്യക്തിപരമായ ഓർമ്മകൾ നമ്മുടെ താത്പര്യ ങ്ങൾക്കും ബോധങ്ങൾക്കും അനുരൂപ മായിരിക്കും. നാം ജീവിക്കുന്ന ഭൗതികവും സഭാത്മകവും ആയ സമൂഹവുമായി യഥാർത്ഥബന്ധം ഇല്ലാതാവും.

  • ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും

പരീക്ഷ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

  • റോഡപകടങ്ങളുടെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗ്.ലഹരിപരിശോധന കര്‍ക്കശമാക്കണം

സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. റോഡ് നിര്‍മ്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി യഥാര്‍ത്ഥ കാരണങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രതിനിധിയോഗം കോട്ടയത്ത് ടെമ്പറന്‍സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയാസക്തര്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പൊതുനിരത്തില്‍ അവര്‍ മനുഷ്യ ബോംബായി മാറുകയാണ്. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് കാല്‍നടപോലും നിലവിലെ സാഹചര്യത്തില്‍ ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില്‍ വാഹനമോടിക്കുമ്പോള്‍ എത്രമാത്രം റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ വന്നാലും ഇതൊന്നും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം, കിട്ടുന്നിടത്തുനിന്നു തന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില്‍ പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില്‍ കര്‍ക്കശ ലഹരി പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന അടിയന്തിര യോഗത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ക്കൂടി പരിഗണനക്കെടുക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

  • ലോക ചെസ് ചാമ്പ്യന് ജന്മനാട്ടിൽ വൻ സ്വീകരണം

ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. വൻ സ്വീകരണമാണ് ജന്മനാട്ടിൽ ഒരുക്കിയത്. തമിഴ് നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ് ഗുകേഷ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

  • കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു.

  • അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടത് നെഹ്‌റുവെന്ന് നിര്‍മലാ സീതാരാമന്‍

രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ധന മന്ത്രി നിര്‍മല സീത രാമന്‍. അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൂച്ചുവിലങ്ങിട്ട് തുടങ്ങിയത് നെഹ്‌റുവിന്റെ കാലത്ത് എന്ന് നിര്‍മ്മല പറഞ്ഞു. സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കിയത് മോദി ഭരണത്തിലെന്നും ധനമന്ത്രി പറഞ്ഞു. 

  • പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ 12 കളിയില്‍ ഏഴിലും തോറ്റ് നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കെയാണ് ക്ലബിന്റെ കടുത്ത തീരുമാനം. സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരേയും പുറത്താക്കി.

  • അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരായ ഉത്തരവ്

അനധികൃത ഫ്ലക്സ് ബോർഡുകൾക്കും കൊടിമരങ്ങൾക്കും എതിരായ ഉത്തരവിൽ ഹൈക്കോടതി ജഡ്ജിക്ക് നേരെ സൈബർ ആക്രമണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയാണ് സൈബർ ആക്രമണം.രാഷ്ട്രീയപ്പാർട്ടികളുടെയടക്കം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ പോരാളികൾ സൈബർ ആക്രമണം നടത്തുന്നത്. ഉത്തരവ് പാലിക്കാതിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനും കോടതിയിൽ നിന്നും വിമർശനം നേരിട്ടിരുന്നു.ഇതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരുടെ കടന്നാക്രമണം

  • സഭാചരിത്രപഠനം സഭാപരമായ മോണോഫിസിറ്റിസത്തിൽ (ഏകസ്വഭാവ വാദം) നിന്ന് നമ്മെ രക്ഷിക്കുന്നു

സഭാപരമായ മോണോഫിസിറ്റിസത്തിൽ (ഏകസ്വഭാവ വാദം) നിന്ന് സഭാചരിത്രപഠനം നമ്മെ രക്ഷിക്കുന്നു, അതായത് സഭയെ ഒരു മാലാഖയായി സങ്കൽപിക്കുന്ന അവസ്ഥയിൽ നിന്ന്, ഇത് സഭയെക്കുറിച്ചുള്ള യാഥാർത്ഥ്യ ത്തിന് നിരക്കാത്ത കാഴ്‌ചപ്പാടാണ്. കാരണം ആ ചിത്രത്തിൽ അവൾക്ക് ചുളിവുകളും വടുക്കളും ഉണ്ടാവില്ല. വാസ്ത‌വത്തിൽ സഭയെ നാം സ്നേഹിക്കേണ്ടത് നമ്മുടെ അമ്മമാരെപ്പോലെ അവർ ആയിരിക്കുന്ന വിധത്തിലാണ്. അല്ലെങ്കിൽ നാം അവളെ സ്നേഹിക്കുന്നില്ല എന്നാണ്. അല്ലെങ്കിൽ നാം സ്നേഹിക്കുന്നത് നമ്മുടെ ഭാവനയിലുള്ള ഒരു സങ്കല്പ‌ത്തെയാണ്. യഥാർത്ഥ സഭയെ അറിയുവാനും സഭ ആയിരിക്കുന്നതുപോലെ അവളെ സ്നേഹിക്കുവാനും അവൾ പഠിച്ച കാര്യങ്ങളെ അഭിലഷിക്കുവാനും അവളുടെ തെറ്റുകളിൽനിന്നും പരാജയങ്ങളിൽനിന്നും തുടർന്നും പഠിക്കാൻ സഭാചരിത്രം നമ്മെ സഹായിക്കുന്നു. തൻ്റെ ഏറ്റവും ഇരുണ്ടനിമിഷങ്ങളിൽ പോലും തൻ്റെ ശ്രേഷ്ഠമായ തനിമയെക്കുറിച്ച് അവബോധമുള്ള സഭയ്ക്ക് അവൾ ജീവിക്കുന്ന അപൂർണ്ണവും മുറിവേറ്റതുമായ ലോകത്തെ മനസ്സിലാക്കാൻ കഴിയും.

  • മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍

വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍. ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ല.ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നല്‍കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലന്‍സ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്.

  • മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാംപ്യന്‍മാര്‍

ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്‌സിലെ വളരുന്ന ശക്തിയായ മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമാണ് ഫാല്‍ക്കന്‍സ്. 2019 നവംബറില്‍ സ്ഥാപിതമായ ടീമിന്റെ അഞ്ചാമത്തെ കിരീടമാണിത്. പുതിയ റേസിങ് താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ് ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മധ്യ പൂര്‍വ്വ ദേശങ്ങളില്‍ പലയിടത്തായുള്ള മത്സരത്തില്‍ ആഗോള തലത്തില്‍ പ്രാതിനിധ്യമുണ്ട്.

  • വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി. അറിയിച്ചു. സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

  • ‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ വയനാട് കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ കർശന നടപടി വേണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

  • പൊലീസ് – എംവിഡി സംയുക്ത പരിശോധന: ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍

പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്തിയ റോഡിന്റെ ട്രാഫിക്കിലും രൂപകടനയിലും മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നടയാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്താനും ആലോചനയുണ്ട്. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധനയ്ക്ക് ഇറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് തിരുവനന്തപുരത്ത് നടന്നു. ആദ്യഘട്ടത്തില്‍ സ്ഥിരം അപകടമേഖലകളില്‍ പരിശോധന നടത്തും. 

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related