വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.30-ന് പാളയത്തെ കേരള സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യും.
‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിൽ മൂന്ന് ദിവസമാണ് സെമിനാർ നടക്കുക. വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി സി നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













