പാലാ: നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കാർത്തി മജു, അർജുൻ എം പട്ടേരി എന്നിവർക്ക് സ്വീകരണം നൽകി.
കാർത്തി മജു സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്നയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
അർജുൻ എം പട്ടേരി സംസ്ഥാന നീന്തൽ മത്സരത്തിൽ (50 മീറ്റർ ബട്ടർഫ്ലൈ ) വിജയം നേടി രാജ്ഘോട്ടിൽ നടന്ന ദേശീയ അക്വാട്ടിക് ( നീന്തൽ) മത്സരത്തിൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് വി എം തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ, കായിക അധ്യാപകൻ ഡോ. ബോബൻ ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.













