spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 08

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 08

spot_img

Date:

വാർത്തകൾ

  • ചരിത്ര നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കത്തോലിക്ക സഭയുടെ കര്‍ദിനാള്‍. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചത്. വൈദികനില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യയിലാദ്യമാണെന്നത് മലയാളികള്‍ക്കും അഭിമാനമാണ്. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 

  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം. വിവരാവകാശ കമ്മിഷര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്നലെ 11 മണിയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹര്‍ജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് ഉണ്ടാകാത്തതിന് കാരണം.

  • അദാനിയുമായി ദീർഘകാല കരാറില്ല, ചെന്നിത്തലയുടെ ആരോപണം തെറ്റ്, മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്‌ചെന്നിത്തലയ്ക്ക് മറുപടി നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. കേരളത്തിലെ നിരക്ക് വർധനവ് പൊതുവിൽ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി.

  • കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച് ബെംഗളുരു എഫ്‌സി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ പന്ത് കൈവശം വെച്ചതിലും പാസുകളുടെ കൃത്യതയിലും ടാര്‍ഗറ്റ് ഷോട്ടുകളെടുത്തതിലുമൊക്കെ കേരളം മുമ്പിലായിട്ടും വിജയം മാത്രം ബെംഗളുരു വിട്ടുകൊടുത്തില്ല. ആദ്യ പകുതിയില്‍ തന്നെ കേരളത്തിന്റെ പോസ്റ്റിലേക്ക് രണ്ട്

ഗോളുകളാണ് ബെംഗളുരു അടിച്ച് കയറ്റിയത്. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ട് ഗോളുകളും മടക്കി തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തന്നെ ഞെട്ടിച്ചു. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബെംഗളുരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് പായിച്ചതോടെ മത്സരത്തിന്റെ ഗതി ഏറെക്കുറെ ബെംഗളുരു തീരുമാനിച്ചത് പോലെയായി.

  • ദേശീയ പാതയില്‍ മൂടിയില്ലാത്ത ഓടയില്‍ സ്ലാബ് സ്ഥാപിക്കണം

കാര്യവട്ടം ജങ്ഷനില്‍ മൂടിയില്ലാത്ത ഓടയില്‍ വീണ് വാഹനാപകടങ്ങള്‍ ഉണ്ടായ സംഭവത്തില്‍ ഇടപെടലുമായി മനുഷ്യാവകാശ കമ്മിഷന്‍. സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടപടി റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

  • ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ട് പി ജയരാജന്‍

ആലപ്പുഴയിലെ സിപിഐഎം സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന വിവാദങ്ങള്‍ക്കിടെ ജി സുധാകരനെ വീട്ടിലെത്തി കണ്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. വിദ്യാര്‍ത്ഥി സംഘടനാ കാലത്ത് തന്റെ നേതാവായിരുന്നു ജി സുധാകരനെന്ന് പി ജയരാജന്‍ പറഞ്ഞു. ജി സുധാകരന്‍ തനിക്ക് അങ്ങേയറ്റം ആദരവുള്ള നേതാവാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു

സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം.

  • ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനയില്ലാതെ പൂരം

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ത്യശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ പ്രതീകാത്മകമായി പൂരം നടത്തി. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് ആന ചമയങ്ങളും കൈപന്തവും പഞ്ചാരിമേളവും ഉൾപ്പെടെ ഒരുക്കിയാണ് പൂരം നടത്തിയത്. പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിലായിരുന്നു പഞ്ചാരിമേളം.

  • നവീൻ ബാബുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എഡിഎം നവീൻബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരിക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related