ദൈവാന്വേഷണത്തിലുള്ള സാഹോദര്യ സഹകരണത്തിലൂടെയാണ് യുവതലമുറയുടെ വിദ്യാഭ്യാസം നടക്കുന്നത്. ഈ അന്വേഷണത്തിൽ, ഓരോ വ്യക്തിയുടെയും ഓരോ സമുദായത്തിന്റെയും ഓരോ ജനതയുടെയും അന്തസ്സിനും അവകാശങ്ങൾക്കുമായി സംസാരിക്കുന്നതിലും പ്രവർത്തിക്കുന്നതിലും

നാം ഒരിക്കലും തളരരുത്. അവരുടെ അവകാശങ്ങളെ നാം എപ്പോഴും സംരക്ഷിക്കണം. തീർച്ച യായും, മനഃസാക്ഷിയുടെയും മതത്തിന്റെയും സ്വാതന്ത്ര്യമാണ് മനുഷ്യാവകാശങ്ങളുടെ മുഴുവൻ ആണിക്കല്ല്. മതസ്വാതന്ത്ര്യം ആരാധനയുടെ ആവിഷ്കാരത്തിൽ മാത്രം ഒതുങ്ങുന്നില്ല; സ്വന്തം
വിശ്വാസങ്ങളുടെയും മതപരമായ ആചാരങ്ങളുടെയും കാര്യത്തിലും ഇത് പൂർണ്ണസ്വാതന്ത്ര്യം നൽകുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X