spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 06

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 06

spot_img

Date:

വാർത്തകൾ

  • സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവ് നാളെ ഇറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വര്‍ധന ധരിപ്പിച്ചു. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച.

  • എലത്തൂർ ഇന്ധന ചോർച്ച; സർക്കാർ തല അന്വേഷണം ഉണ്ടാകും, മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് എലത്തൂരിലെ HPCL ഡിപ്പോയിൽ ഉണ്ടായത് ഇന്ധന ചോർച്ച തന്നെയാണോ എന്ന് കണ്ടെത്താൻ സർക്കാർ തലത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഫാക്ടറി നിയമം അനുസരിച്ച് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട് അതിനുപുറമെ മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ചും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും. ഇന്ധന ചോർച്ച നടന്ന പരിസരത്ത് പ്രത്യേക രാസപദാർത്ഥം എത്തിച്ച് നാളെ മുതൽ ശുചീകരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

  • കളര്‍കോട് അപകടത്തില്‍ മരണം ആറായി

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.

  • കാരിസം സമൂഹത്തിൻ്റെ “സേവനത്തിന്” വേണ്ടിയുള്ളത്

കാരിസം എന്താണെന്ന് നിർവ്വചിക്കാൻ രണ്ടു ഘടകങ്ങൾ സഹായകമാണ്. ഒന്നാമതായി, “പൊതുനന്മയ്ക്കുവേണ്ടി” നൽകപ്പെട്ടവരമാണ് അത് (1 കോറി 12:7), എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി. മറ്റു വാക്കുകളിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് പ്രധാനമായും വ്യക്തിയുടെ വിശുദ്ധീകരണത്തിനല്ല, മറിച്ച് സമൂഹത്തിൻ്റെ “സേവനത്തിന്” വേണ്ടിയുള്ളതാണ്. ഇതാണ് ഒന്നാമത്തെ സവിശേഷത. രണ്ടാമത് കാരിസം എന്നത് “ഒരാൾക്ക്,” അല്ലെങ്കിൽ “ചിലർക്ക്” പ്രത്യേകിച്ച് നൽകപ്പെടുന്ന വരദാനമാണ്. എല്ലാവർക്കും ഒരുപോലെയല്ല. അതാണ് അതിനെവിശുദ്ധീകരണകൃപയിൽനിന്ന് വേർതിരിക്കുന്നത്.

  • ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു അരുവിത്തുറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, പി.ടി.എ പ്രസിഡൻറ് ബിജു കല്ലിടുക്കനാനി, സ്റ്റാഫ് സെക്രട്ടറി ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു ഉപജില്ല, ജില്ല, സംസ്ഥാന, രൂപതാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ വിതരണം ചെയ്തു ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു. ഉപജില്ല സ്പോർട്സിൽ സ്കൂൾ ടീം റണ്ണറപ് ആയിരുന്നു. ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഐടി യിൽ ഓവറോൾ സെക്കൻഡും നേടിയിരുന്നു.കെ.സി.എസ്.എൽ രൂപതാ കലോത്സവത്തിലും സാഹിത്യോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.

  • 2024-ലെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം ; ഫിലിപ്പി 4:6

2024 അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും

കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍” എന്ന വചനമാണ് 2024-ല്‍ ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ടതും, പങ്കുവെയ്ക്കപ്പെട്ടതുമെന്ന് പ്രമുഖ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍ വെളിപ്പെടുത്തി. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • എന്നും വിവാദങ്ങളിൽ ശിശുക്ഷേമ സമിതി

വിവാദങ്ങൾ വിട്ടൊഴിയാത്ത ഇടമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. ഒന്നിന് പിറകെ ഒന്നൊന്നായി വിവാദങ്ങൾ വരുന്നത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രയത്തിൽ ആയമാർ മുറിവേൽപ്പിച്ച സംഭവമാണ് ഏറ്റവുമൊടുവിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്യുന്ന വിവാദം. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുങ്ങളോട് ആയമാർ കാട്ടുന്ന ക്രൂരതകളെപ്പറ്റി വെളിപ്പെടുത്തി മുൻജീവനക്കാരി രംഗത്തെത്തിയത്. ഇതോടെ ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് സർക്കാർ. 

  • നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർ‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

  • മൂലമറ്റം സെൻറ് ജോർജ് പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം : അമലു സോബിയ്ക്ക് ഒന്നാം സ്ഥാനം

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു . സീനിയർ അസിസ്റ്റൻറ് മഞ്ചു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , എം.യു അനിത എന്നിവർ പ്രസംഗിച്ചു. തീക്കോയി സെൻറ് മേരീസിലെ അമലു സോബി ഒന്നാം സമ്മാനമായ 3001 രൂപ കാഷ് അവാർഡും മെമൻ റ്റോയും ബഹുമതിപത്രവും നേടി . ആൻമരിയ ജോർജ് (ജയ്റാണി പബ്ലിക് സ്കൂൾ തൊടുപുഴ) , ലെയ ജോബി (സെൻറ് മേരീസ് പാലാ ) , ലിയ സച്ചിൻ (സെൻറ് ആൻ്റണീസ് പ്ലാശനാൽ ) , അഖിൽ ജെയ്സൺ സെൻറ് മേരീസ് അറക്കുളം ) എന്നിവർ യഥാക്രമം 2 മുതൽ 5 വരെ സ്ഥാനങ്ങൾ

കരസ്ഥമാക്കി ഇതര കാഷ് അവാർഡുകൾക്ക് അർഹരായി . മാരിയറ്റ് ജോമോൻ ( സെൻറ് സെബാസ്റ്റ്യൻസ് കടനാട് ) , ഫിലോമിന ജെ പൈകട (സെൻറ് മേരീസ് അറക്കുളം ) , എയ്ഞ്ചൽ റോസ് സിബി ( മേരിമാതാ പാലാ ) , മിലൻ ബിജു ( കാർമൽ പാലാ ) , ഐറിൻ മേരി ജോസഫ് (വിമല തൊടുപുഴ ) എന്നിവരാണ് മറ്റു സമ്മാനാർഹർ . സമാപന സമ്മേളനത്തിൽ പി. ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിച്ചു .
മൂലമറ്റം സെൻറ് ജോസഫ്സ് അക്കാദമി പ്രിൻസിപ്പൽ ഡോ : തോംസൺ പിണക്കാട്ട് സമ്മാന വിതരണം നടത്തി. കുരുവിള ജേക്കബ് , മഞ്ചു സെബാസ്റ്റ്യൻ , സിസ്റ്റർ ക്രിസ്റ്റീന എസ് എം സി , ഷീബ ജോസ് , മരിയറ്റ് ജോർജ് എന്നിവർ പ്രസംഗിച്ചു. മെറിറ്റ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related