ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ദില്ലിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പദയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാൾ ദ്രാവകം അരവിന്ദ്
കെജ്രിവാളിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. കെജ്രിവാളിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.