ഇന്ത്യൻ വംശജൻ റിഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 157ൽ അധികം എംപിമാരുടെ പിന്തുണയോട് കൂടെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിരുന്നു. 57 പേരുടെ പിന്തുണ മാത്രമാണ് ബോറിസിന് ലഭിച്ചിരുന്നത്. അതേസമയം സുനകിന് എതിരാളിയായി എത്തിയ പെന്നി മോർഡൗൻഡിന് 100 എംപിമാരുടെ പിന്തുണ പോലും ലഭിച്ചില്ല.