2024-’25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങിയവക്ക് നൽകിയിരിക്കുന്ന ഊന്നൽ ആശാവഹമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ഞൻ ഡോ. കെ. കെ. ജോൺ അഭിപ്രായപ്പെട്ടു
അതെസമയം, ചില മേഖലകളിൽ ഉണ്ടായിരുന്ന 18% GST നിലനിർത്തുകയും ചിലതിൽ പുതിയതായി ഏർപ്പെടുത്തുകയും ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഇക്കണൊമിക്സ് വിഭാഗവും ഇക്കണൊമിക്സ് അലുംനി അസൊസിയെഷനും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള അവലോകന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. ഇക്കണൊമിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയും മുനിസിപ്പൽ ചെയർമാനുമായ ശ്രീ ഷാജു വി. തുരുത്തൻ ഉദ്ഘാടനം ചെയ്തു. ഇക്കണൊമിക്സ് വിഭാഗം മേധാവി ഡോ. കെ. സി. ബിജു, ഇക്കണൊമിക്സ് അലുംനി അസൊസിയെഷൻ പ്രസിഡന്റ് ഡോ. ജോർജുകുട്ടി വട്ടോത്ത്, വൈസ് പ്രസിഡന്റ് ശ്രീമതി ഷെറിൻ ജോർജ്, സെക്രട്ടറി ശ്രീ അഭിലാഷ് പി. വെട്ടം, ട്രഷറർ ഡോ. ജോബൻ കെ. ആന്റണി, ഫാക്കല്‍ട്ടി ഇൻ ചാർജ് ശ്രീ അലൻ സക്കറിയ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision