ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം പുറത്ത്
ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. 2024 മുതൽ CBSE സിലബസ് മാത്രമുള്ള സ്കൂളുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇനി ഒന്നാം ക്ലാസ് പ്രവേശനം CBSE സിലബസ് പ്രകാരം മാത്രമായിരിക്കും. അതേസമയം മലയാളം ഐശ്ചിക വിഷയമായി പഠിക്കാം. അടുത്ത വർഷം 2-ാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ളവർ പഠിക്കേണ്ടത് CBSE സിലബസാകും. അതേസമയം ഒമ്പത്, പത്ത് ക്ലാസുകൾക്ക് മലയാളം സിലബസ് തുടരാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision