നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Date:

നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

. ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഗോഡ്‌വിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ എറിയുകയായിരിന്നുവെന്ന് ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി പറഞ്ഞു. അതേസമയം ബന്ദികളായി കഴിഞ്ഞിരിന്ന ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവര്‍ മോചിതരായി. ഗോഡ്‌വിൻ ധ്യാനാത്മകമായി പ്രാർത്ഥനയില്‍ ആഴപ്പെട്ട ജീവിതമാണ് നയിച്ചിരിന്നതെന്നു ബെനഡിക്‌ടൻ ആശ്രമത്തിലെ മുൻ തുടക്കക്കാരനായ ഫാ. ജോസഫ് എകെസിയോബി അനുസ്മരിച്ചു.

നേരത്തെ സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറിയാണ് സന്യാസാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയിലെ ഇലോറിൻ രൂപതയും തീവ്ര ഇസ്ലാമിക സംഘടനകളായ ഫുലാനികളുടെയും ബോക്കോഹറാമിന്റെയും ഭീഷണിയിലാണ്. എസിഐ വാർത്താ ഏജൻസി റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ടൻ ആശ്രമത്തിലെ അന്തേവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. നൈജർ സംസ്ഥാനത്തു മാത്രം കഴിഞ്ഞ 100 ദിവസങ്ങളിൽ 150 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 707 പേരിൽ 200 പേരും നൈജർ സംസ്ഥാനത്തിലാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...