പ്രഭാത വാർത്തകൾ

Date:

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 8, 2023 ഞായർ 1199 കന്നി 21

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇസ്രയേലിനെതിരെ ആക്രമണം നടത്തി ഹമാസ്, ഇസ്രയേൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും വിദേശികളെയും ബന്ദികളാക്കി. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 53 പേരെ ബന്ദികളാക്കിയതായാണ് ഹമാസിന്റെ അവകാശവാദം. നേപ്പാളിൽ നിന്നുള്ളവർ ഉൾപ്പെടെ ചില വിദേശികളും ഇക്കൂട്ടത്തിലുള്ളതായാണ് സൂചന. ബന്ദികളിൽ ചിലരെ ഹമാസ് വധിച്ചതായും വിവരമുണ്ട്. ഇസ്രയേലി ഡിഫൻസ് ഫോഴ്സസിന്റെ (ഐഡിഎഫ്) ഒരു മേജർ ജനറലിനെ ഹമാസ് ബന്ദിയാക്കിയെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. 160 ൽ അധികം പേർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.

🗞🏵 ഗാസ മുനമ്പിൽനിന്ന് വൻതോതിലുള്ള റോക്കറ്റാക്രമണത്തിനും ദക്ഷിണ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുമിടെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ‘‘ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും’’ നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.

🗞🏵 കനത്ത തിരിച്ചടി നൽകി ഇസ്രയേൽ.  ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
 
🗞🏵 ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.

🗞🏵 ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ രാജ്യത്തിന്റെ പ്രാർത്ഥനയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

🗞🏵 ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ഡൽഹി-ടെൽ അവീവ് വിമാനം റദ്ദാക്കി എയർ ഇന്ത്യ. ശനിയാഴ്ച പുറപ്പെടാനിരുന്ന വിമാനമാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി റദ്ദാക്കിയത്.യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139 വിമാനവും തിരിച്ചുള്ള AI140 വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.

🗞🏵 ഏഷ്യൻ ഗെയിംസ് പുരുഷ കിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ ഉപേക്ഷിച്ചതോടെയാണ് റാങ്കിംഗിലെ ഉയർന്ന സ്ഥാനം കണക്കാക്കി ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിംഗിന് അയയ്ക്കുകയാ യിരുന്നു. 18.2 ഓവറിൽ 112/5 എന്ന നിലയി ൽ അഫ്ഗാൻ നിൽക്കേയാണ് മഴയെത്തിയ ത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

🗞🏵 പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനി ൽ ഉണ്ടായ ഭൂകമ്പത്തിൽ 320 കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11ന് ആണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭ വകേന്ദ്രം. തുടർന്ന് 5.5, 4.7, 6.3, 5.9, 4.6 തീവ തയുള്ള അഞ്ച് തുടർചലനങ്ങൾ ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി ബന്ധവും കമ്യൂണിക്കേഷൻ സംവിധാന വും തകരാറിലായതായാണ് വിവരം
 
🗞🏵 ബംഗളൂരുവിലെ അത്തിബല്ലെയി ൽ പടക്കകടയ്ക്ക് തീപിടിച്ച് 11 പേർ മരിച്ചു. തൊഴിലാളികൾ വാഹനത്തിൽനിന്നു പട ക്കം ഇറക്കുന്നതിനിടെയാണ് കടയ്ക്ക് തീപി ടിച്ചത്. കടയുടമ ഉൾപ്പെടെ മൂന്ന് പേർക്ക് പൊള്ളലേറ്റു. ശനിയാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം. കടയിൽ നിന്നുള്ള തീ തൊട്ടടുത്തുള്ള നാല് കടകളിലേക്കും പടർന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാ ക്കി. തീപിടിത്തം ഉണ്ടാകുമ്പോൾ കടയിൽ 20 പേർ ഉണ്ടായിരുന്നതായാണ് വിവരം.

🗞🏵 ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി.  ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണവും തുടങ്ങിയതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസിയും രംഗത്ത് എത്തി. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. കൂടുതല്‍ വിവരങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കുമായി https://www.oref.org.il/en എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കാനും എംബസി അറിയിച്ചു. .
 
🗞🏵 തെക്കന്‍ ഇസ്രായേല്‍ മേഖലയിലുള്ള ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും മലയാളികള്‍ പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കന്‍ ഇസ്രായേല്‍ മേഖലയിലുള്ള ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

🗞🏵 ഇസ്രയേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്ത്. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിലാണ് യച്ചൂരി ഇസ്രയേലിനെതിരെ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

🗞🏵 തൃശൂരിൽ ആഭരണ നിര്‍മാണശാലയില്‍നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിരൂപ വിലവരുന്ന 3.152 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. എറണാകുളം കറുകുറ്റി പടയാറ്റില്‍ സിജോ ജോസ് (36) എന്ന ഊത്തപ്പന്‍ ആണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
 
🗞🏵 നിപ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) ഡയറക്ടർ കേരളാ സർക്കാരിന് അയച്ച കത്തിലാണ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതിൽ സംസ്ഥാനം വിജയം കൈവരിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

🗞🏵 ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ പ്രമേയം പാസാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് രണ്ട് വർഷത്തിനുള്ളിൽ ഇടതു തീവ്ര സംഘങ്ങളെ തുടച്ചു നീക്കാൻ പ്രമേയം പാസാക്കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും സംസ്ഥാന സർക്കാരുകളുടെ സഹകരണവും കൂടിയായതോടെയാണ് ഇത് സാധ്യമായതെന്ന് അമിത് ഷാ പറഞ്ഞു. 

🗞🏵 ഡൽഹിയിൽ വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. 231 ആണ് ഡൽഹിയിൽ ഇന്നലെ രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയ വായു മലിനീകരണം നിരക്ക്. കുറഞ്ഞ താപനില 20.9 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ കുറഞ്ഞ താപനിലയെക്കാൾ കുറവാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

🗞🏵 ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ ശക്തമായി തിരച്ചടിക്കുമെന്നും ഗിലോൺ പറഞ്ഞു. ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗിലോൺ നന്ദി പറഞ്ഞു.

🗞🏵 കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ എറണാകുളം സ്വദേശി പി ആര്‍ രാജീവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വില വര്‍ധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

🗞🏵 ബൊക്ക നല്‍കാന്‍ വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച്‌ ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി അടിച്ച്‌ തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന വേദിയിലാണ് മന്ത്രിയായ തലസാനി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകള്‍ നേരാന്‍ ബൊക്ക നല്‍കാത്തതിന് ഗണ്‍മാന്റെ മുഖത്തടിച്ചത്. വേദിയിലുള്ള ആരും തന്നെ മന്ത്രിയുടെ പ്രവൃത്തിയെ തടയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല

🗞🏵 അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനൊടുക്കിയത്. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

🗞🏵 വൈദ്യുതി ലൈനില്‍ വീണ ചാര് മരം മുറിച്ച്‌ മാറ്റിയ അഗ്നിശമനാ സേനാംഗത്തിന് ഗുരുതരമായ അലര്‍ജി രോഗം. കൊല്ലം കടയ്‌ക്കല്‍ അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ റെസ്ക്യു ഓഫീസര്‍ മുഹമ്മദ് സുല്‍ഫിയുടെ ശരീരമാസകലം അലര്‍ജി കാരണം വ്രണമായ അവസ്ഥയിലാണ്. കഴിഞ്ഞ 29 നാണ് ആഴാന്തക്കുഴിയില്‍ വൈദ്യുതി ലൈനില്‍ കൂടി ചാര് മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം മരം മുറിച്ച്‌ മാറ്റി. എന്നാല്‍ പിന്നീട് മുഹമ്മദ് സുല്‍ഫിയുടെ മുഖത്തും കൈകളിലും അലര്‍ജി ആവുകയായിരുന്നു.

🗞🏵 എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്. മുസ്ലീം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ തഹ്ലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനെതിരെയാണ് ഷൂക്കൂറിന്റെ വിമർശനം. പോസ്റ്റിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്നും പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
 
🗞🏵 വി​ദ്യാ​ർത്ഥി​യെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​റും ഓ​ടി​ച്ച​യാ​ളും പൊലീസ് പി​ടി​യി​ൽ. കാ​ർ ഡ്രൈ​വ​ർ പ​ര​പ്പ ക്ലാ​യി​ക്കോ​ട്ടെ അ​ബ്ദു​ൽ ജ​ലീ​ലി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെപ്ബറ്റംബ​ർ 27നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നീലേശ്വരം  നെ​ല്ലി​യ​ടു​ക്കം എ.​യു.​പി സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി കി​നാ​ന്നൂ​ർ പ​ള്ളം അ​നാ​ർ​പ്പി​ലെ ശ​ശി​കു​മാ​റി​ന്റെ മ​ക​ൾ പ​തി​മൂ​ന്നു​കാ​രി ശ്രീ​ന​ന്ദ​യെ ആണ് ഇയാൾ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യത്

🗞🏵 സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് കേ​സി​ലെ ഒ​രു പ്ര​തി​കൂ​ടി പൊലീസ് പി​ടി​യി​ൽ തളിപറമ്പ് ചെ​റു​കു​ന്ന് താ​വം നാ​സി​ഹ മ​ൻ​സി​ലി​ൽ പി. ​ന​ദീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ്യാ​ജ സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ൾ പ​ണ​യം​വെ​ച്ച് 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു

 🗞🏵 വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പി​ടി​യി​ല്‍. തൊ​ണ്ട​യാ​ട് സൈ​ബ​ർ പാ​ര്‍ക്കി​ന് സ​മീ​പം വി​ല്ലി​ക്ക​ല്‍ കോ​ട്ട​ക്കു​ന്ന് വീ​ട്ടി​ല്‍ ഷ​ഹ​നൂ​ബി​(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ക്കൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 ഇക്കഴിഞ്ഞ സെപ്റ്റംബർ മുപ്പതാം തീയതി പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇറ്റലിക്കാരായ മൂന്നു കർദ്ദിനാളുമാരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജിയോ മത്തരെല്ല ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനിൽവെച്ച് നടന്ന കൺസിസ്റ്ററിയിൽ പുതിയതായി ഇരുപത്തിയൊന്നു കർദ്ദിനാളുമാരാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. അവരിൽ ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി, പിയർബാറ്റിസ്റ്റ പിസബല്ല, അഗസ്തിനോ മർക്കെത്തോ എന്നിവരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും, അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയുമായിരിന്നു.

🗞🏵 സമാധാനത്തിന് വേണ്ടിയുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നര്‍ഗീസ് മൊഹമ്മദി ആഗോള മാധ്യമങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഇറാനിലെ ജയിലുകളില്‍ നടക്കുന്ന പീഡനത്തേക്കുറിച്ചും ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന ദുരവസ്ഥയും നര്‍ഗീസ് മൊഹമ്മദി നേരത്തെ തുറന്നുക്കാട്ടിയിട്ടുണ്ട്..ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മേരി മൊഹമ്മദി എന്ന സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നര്‍ഗീസ് നേരത്തെ പുസ്തകത്തിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...