ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എൻഡിഎ സഖ്യകക്ഷി.
സഖ്യകക്ഷിയായ എംഎൻഎഫ് (മിസോ നാഷണല്‍ ഫ്രണ്ട്) ആണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. കഴിഞ്ഞ മാസം നടന്ന എൻഡിഎ യോഗവും എംഎൻഎഫ് ബഹിഷ്കരിച്ചിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ലോക്സഭയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി എംപി ആഞ്ഞടിച്ചിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision