spot_img

മിഷൻ ചക്കക്കൊമ്പൻ: ആന ഡാമിനോട് ചേർന്നുള്ള മേഖലയിൽ; മയക്കുവെടി വെക്കാനാകാത്ത സാഹചര്യത്തിൽ ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി

spot_img

Date:

ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം വൈകുന്നു. അതിരാവിലെ മുതൽ ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം ആരംഭിച്ചിരുന്നെങ്കിലും ആന നിലവിൽ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്. മയക്കുവെടി വെക്കാൻ സുരക്ഷിതമല്ലാത്ത സാഹചര്യമായതിനാൽ ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെച്ചു.

പുലർച്ചെ ജലാശയത്തിൽ ഇറങ്ങിയ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. നിലവിൽ മയക്കുവെടി വെക്കാൻ സാധിക്കാത്ത ഇടത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. കൂടാതെ, രാവിലെ എട്ട് മണി മുതൽ കിടന്നുറങ്ങുന്ന സ്വഭാവക്കാരനുമാണ് ചക്കക്കൊമ്പൻ. ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ദൗത്യസംഘം പ്രദേശത്ത് തന്നെ തുടരുകയാണ്.

നിരോധനാജ്ഞയും കർശന നിയന്ത്രണങ്ങളും തുടരുന്നു ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേരുന്നതും കർശനമായി നിരോധിച്ചു.

ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related