spot_img

ജില്ലാതല ശിശുദിനവാരാഘോഷ സമാപനം നാളെ കോട്ടയത്ത്; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

spot_img

Date:

കോട്ടയം: വനിത – ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനവാരാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് (നവംബർ 20) കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടക്കും. രാവിലെ 11.30-ന് ചേരുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശാ ജോയ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ആശാ മോഹനൻ, ജില്ലാ വനിത – ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ, ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിനു വർഗ്ഗീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ റേച്ചൽ ഡേവിഡ് എന്നിവർ പ്രസംഗിക്കും.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ, ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കുട്ടികൾ, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, റീൽസ് മത്സരം തുടങ്ങിയവയും ബാല സംരക്ഷണ സന്ദേശ യാത്ര, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30-ന് രജിസ്ട്രേഷനും 10 മണിക്ക് കുട്ടികളും ജില്ലാ കളക്ടർ ഉൾപ്പെടുന്ന ശിശു സംരക്ഷണ ഉദ്യോഗസ്ഥരുമായുള്ള മുഖാമുഖം സംവാദവും നടക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related