സൂക്ഷ്മ ജലസേചനത്തിന് 55% വരെ സബ്‌സിഡി; കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം
തൃശൂർ: കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സർക്കാർ സഹായം ലഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആർ.കെ.വി.വൈ-പി.ഡി.എം.സി. പദ്ധതിയുടെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഒരു കർഷകന് പരമാവധി അഞ്ച് ഹെക്ടർ കൃഷിയിടത്തിൽ 45 മുതൽ 55 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ജലസേചനച്ചെലവ് കുറയ്ക്കാനും വെള്ളം പാഴാകാതെ വിളകൾക്ക് ഫലപ്രദമായി ഉപയോഗിക്കാനും പദ്ധതി സഹായിക്കും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ള കർഷകർ ബന്ധപ്പെട്ട കൃഷിഭവനുകളിലോ തൃശൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം.
ഫോൺ: 9847854958, 9037747075, 9383471423, 9383471425, 9383471422
















