അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന വെളിപ്പെടുത്തലുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
വാൻസിന്റെ ഈ വിലയിരുത്തൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശരിവെച്ചു. എന്നാൽ, ഇറാനെതിരായ സൈനിക നടപടിയിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് ട്രംപ് പ്രതികരിച്ചു.
2024-ൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച പരമ്പരാഗത വോട്ടർമാർ ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണമെന്ന് ജെ.ഡി. വാൻസ് ചൂണ്ടിക്കാട്ടി.















