spot_img

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെതിരായി സെക്രട്ടറി വീണ്ടും മൊഴി നൽകി

spot_img

Date:

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പി.എസ്.സി പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ വൻ സാക്ഷിമൊഴികൾ. ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണെന്നും, എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും പി.എസ്.സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് വീണ്ടും മൊഴി നൽകി. പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് സെക്രട്ടറി ചെയർമാനെതിരെ മൊഴി നൽകുന്നത്.

അഡീഷണൽ സെക്രട്ടറി ആർ. ഹരിയും ചെയർമാൻ എം.ആർ. ബൈജുവും ചേർന്നാണ് മറ്റ് ഉദ്യോഗസ്ഥരുമായി ഒരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

അതേസമയം, 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്നും ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു എന്നും അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി നൽകിയെങ്കിലും ക്രൈംബ്രാഞ്ച് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മൂല്യനിർണയം നടത്താതെ ചോദ്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ വാദം.

എന്നാൽ, പി.എസ്.സി ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകൾക്ക് വഴിവെച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും ചെയർമാൻ ഒറ്റയ്ക്കാണ് തീരുമാനിച്ചതെന്ന് പി.എസ്.സി അംഗങ്ങളും മൊഴി നൽകിയിട്ടുണ്ട്. ഗുരുതര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related