സ്വകാര്യ കമ്പനിയായ ജി.എൻ.എയുമായുള്ള (GNA) വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ. ജി.എൻ.എ കരാറിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ്
മുക്കിയതെന്നും കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ കുറിപ്പുകളടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ പരസ്യമായി ചോദ്യമുന്നയിച്ചു.
കരാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നടത്തുന്ന വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സംഘടന ആരോപിച്ചു.
മുഖ്യമന്ത്രിയോട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ:
- ജി.എൻ.എ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ ആരാണ് മുക്കിയത്?
- എം.ജി. രാജമാണിക്യത്തിന്റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ?
- പീക്ക് അവറിൽ ജി.എൻ.എ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്?
- കെ.എസ്.ഇ.ബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്കുകൾ മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി?
- യൂണിറ്റിന് 8.63 രൂപ എന്ന് വില നിശ്ചയിച്ചത് ഏത് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ്?
- ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ വില നിർണയിച്ചത് എങ്ങനെ?
- അധിക വൈദ്യുതി വാങ്ങാൻ സർക്കാരിന് അമിത താല്പര്യം എന്തിന്?
- ജി.എൻ.എ കമ്പനിക്ക് ഇത്തരത്തിൽ വൈദ്യുതി ഓഫർ നൽകാൻ അധികാരമുണ്ടോ?
- റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണ് ജി.എൻ.എ എന്ന് അറിയാമോ?















