ഭരണങ്ങാനം / പാലാ: വേദികളിൽ കലയുടെ ചിലമ്പൊലി ഉയർത്തി പാലാ ഉപജില്ലാ കലോത്സവം ഭരണങ്ങാനത്ത് ആവേശകരമായി പുരോഗമിക്കുന്നു. ഭരണങ്ങാനം പൂർണ്ണമായും കലോത്സവ ലഹരിയിലാണ്. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദികളിലൊക്കെയുമായി വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
നൃത്തം, സംഗീതം, നാടകം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മത്സര ഇനങ്ങളിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കുട്ടിപ്രതിഭകൾ കാഴ്ചവെക്കുന്നത്.















