കൊല്ലപ്പള്ളി പെട്രോൾ പമ്പിന് സമീപം ക്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (61) മരിച്ചു.
പെട്രോൾ പമ്പിൽനിന്ന് പുറത്തേക്ക് വന്ന ക്രെയിൻ റോഡിലൂടെ നടന്നുപോകുകയായിരുന്ന ആലീസ് ജോസഫിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രെയിനിന്റെ ടയർ ആലീസിന്റെ തലയിലൂടെ കയറിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.















