spot_img

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിന് സുവർണ്ണവിജയം

spot_img

Date:

കുറുമണ്ണ്: രാമപുരം ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ ഉജ്ജ്വല വിജയവുമായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ. വൈവിധ്യമാർന്ന കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ, യോഗ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

വോളിബോളിൽ ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ പെൺകുട്ടികൾ എന്നിവർ ഒന്നാം സ്ഥാനവും, സബ്ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. ഫുട്ബോളിൽ ജൂനിയർ പെൺകുട്ടികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, സീനിയർ ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി. ചെസ്സ് മത്സരങ്ങളിലും വിദ്യാർത്ഥികൾ മികച്ച വിജയം രേഖപ്പെടുത്തി.

മിന്നുന്ന പ്രകടനത്തോടെ നാല് വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. മിലിയ ജോൺസൺ (ഫുട്ബോൾ), ഐൻ റോസ് നിഥിൻ (വോളിബോൾ), ഗൗരിചന്ദ്ര മജു (യോഗ), ജൂലിയറ്റ് റോസ് അൽജോ (യോഗ) എന്നിവരാണ് സംസ്ഥാനതലത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കുന്നത്.

മത്സര വിജയികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. തോമസ് മണിയൻചിറ മെഡലുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സുബി തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ്, സീനിയർ അസിസ്റ്റന്റ് ബിനു എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം, ഷെറിൻ സാജൻ തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related