spot_img

കിഫ്ബിയുടെ പരിധിവിട്ട കടമെടുപ്പ്: ധനവകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത എതിർപ്പിന്റെ തെളിവുകൾ പുറത്ത്

spot_img

Date:

കിഫ്ബിയുടെ (KIIFB) പരിധിവിട്ട കടമെടുപ്പിനെ ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായി എതിർത്തതിന്റെ കൂടുതൽ രേഖകൾ പുറത്ത്. മുൻ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പകരമെത്തിയ രബീന്ദ്ര കുമാർ അഗർവാളും കിഫ്ബിയുടെ കടമെടുപ്പിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഫയൽ കുറിപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും കടമെടുപ്പ് പരിധി കുറയ്ക്കുന്നത് വിവേകമുള്ള തീരുമാനമല്ലെന്നുമാണ് 2023 ഒക്ടോബർ 25-ലെ ഫയലിൽ രബീന്ദ്ര കുമാർ അഗർവാൾ കുറിച്ചത്.

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാക്കുമെന്നും സർക്കാരിന്റെ ചെലവുകൾ കുറച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ ഗുരുതരമായ ധനപ്രതിസന്ധിയുണ്ടാകുമെന്നും അഗർവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിയുടെ കാര്യത്തിൽ അടിയന്തരമായി നയപരമായ തീരുമാനം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നേരത്തെ 2023 ജൂൺ 6-ന് നടന്ന യോഗത്തിൽ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ നേരിട്ട് ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യത വരുത്തിവെക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ മുന്നറിയിപ്പുകളും ആശങ്കകളും അവഗണിച്ചാണ് സർക്കാർ കിഫ്ബി വഴി വീണ്ടും കടമെടുപ്പുമായി മുന്നോട്ടുപോയതെന്ന് വ്യക്തമാകുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related