കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജ്ജ് ആവശ്യപ്പെട്ടതനുസരിച്ചാണ്
കെ.എസ്.യു പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകിയതെന്ന് ഗൺമാൻ അഭിലാഷ് വെളിപ്പെടുത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിലാണ് ഗൺമാൻ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
കെ.എസ്.യു പ്രവർത്തകർ വീണാ ജോർജ്ജിനെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അന്ന് റെയിൽവേ പോലീസിന് വധശ്രമ ആരോപണമുന്നയിച്ച് മൊഴി നൽകിയതെന്നും അഭിലാഷ് എസ്.ഐ.ടിയോട് വ്യക്തമാക്കി.















