സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാ കാന്തിനെതിരെ വിവാദ പോസ്റ്റിട്ടതിന് പിന്നാലെ കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ പിരിച്ചുവിടാൻ തീരുമാനം. സംഭവം വലിയ രാഷ്ട്രീയ തിരിച്ചടിയും വിവാദവുമായ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ മീഡിയ സെൽ പൂർണ്ണമായും പുനഃസംഘടിപ്പിക്കാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചത്.
നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചീഫ് ജസ്റ്റിസ് സൂര്യാ കാന്ത് രാജിവെക്കണമെന്ന ആവശ്യവുമായി ‘കോൺഗ്രസ് കേരള’യുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിൽ പോസ്റ്റ് വന്നതെന്ന് നേതൃത്വം വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതെന്ന് പാർട്ടി ആഭ്യന്തര അന്വേഷണം നടത്തും















