തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹി ജന്തർമന്തറിൽ അപ്രതീക്ഷിത നീക്കവുമായി സി.ജെ.പി (CJP) പ്രവർത്തകർ. പോലീസിന്റെ കടുത്ത സുരക്ഷാ വലയം ഭേദിച്ച് ദേശീയ പതാകയുമായി സി.ജെ.പി നേതാക്കൾ ജന്തർമന്തറിലേക്ക് ചാടിക്കടന്നു.
പ്രമുഖ നേതാക്കൾ കസ്റ്റഡിയിൽ
പ്രതിഷേധത്തിന് അനുമതി തേടി സി.ജെ.പി പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നീ പ്രമുഖ നേതാക്കളാണ് പോലീസിനെ വെട്ടിച്ച് ജന്തർമന്തറിലേക്ക് പ്രവേശിച്ചത്. ഇവരെ ഉടൻ തന്നെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്ത് പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് പ്രതിഷേധക്കാരെ നീക്കം ചെയ്യാനായി കൂടുതൽ പോലീസ് വാഹനങ്ങളും വാനുകളും ജന്തർമന്തറിലേക്ക് എത്തിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഇരട്ടിയാക്കി.















