പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം. തൊടുപുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ടൊയോട്ട ഇന്നോവ, പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















