മസ്കറ്റ്/ന്യൂഡൽഹി: ഒമാനിലെ സോഹാർ ആങ്കറേജിന് സമീപം നിക്കരാഗ്വയുടെ പതാകയേന്തിയ ‘എം.ടി പെട്രോ ഡോൾഫിൻ’ (MT Petro Dolphin) എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ രണ്ടുപേരെ കാണാതായി. ഒൻപത് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ (X) സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഞായറാഴ്ചയാണ് സംഭവം. കാണാതായ രണ്ട് ഇന്ത്യക്കാർക്കായി ഒമാൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.















