സുൽത്താൻ ബത്തേരി 54-ൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം. കർണാടക സ്വദേശിയായ ഡ്രൈവർ രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പി.ജി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് ദാരുണമായ സംഭവം നടന്നത്. മൂന്നാറിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. അപകടത്തിൽ പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെയും പരിസരങ്ങളിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. 13 വിദ്യാർത്ഥികളും കുക്കും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.















