spot_img

നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് ലഭ്യമാക്കും: ഡോ. എലിസബത്ത് ജോസഫ്

spot_img

Date:

പാലാ: നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് ലഭ്യമാക്കി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ വരുമാന വർദ്ധനവ് ഉറപ്പു വരുത്താനും കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്ക് സാധിക്കുന്നതായി കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. എലിസബത്ത് ജോസഫ് അഭിപ്രായപ്പെട്ടു.രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച വാഴ കർഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോട്ടയം കെ. വി .കെ ഹെഡ് കൂടിയായ ഡോ. എലിസബത്ത് ജോസഫ് .

പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച വാഴ കർഷക സംഗമത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.കെ യിലെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.ആശ വി പിള്ള , കെ.എൽ.എം രൂപതാ ഡയറക്ടർ ഫാ .ജോർജ് നെല്ലിക്കുന്ന് ചെരിവു പുരയിടം, പി.എസ്. ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ ,ഫാ.ഫ്രാൻസീസ് ഇടത്തിനാൽ,പബ്ലിക് റിലേഷൻ സ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി.വി ജോർജ് പുരയിടം, ടോണി സണ്ണി,പ്രോഗ്രാം കോർഡിനേറ്റർമാരായ ഷീബാ ബെന്നി, തോമസ് ജോർജ്, സൗമ്യ ജെയിസ് , ടോണി കണിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനും വാഴയില, വാഴ ചുണ്ട് ,വാഴത്തട , വാഴപിണ്ടി എന്നിവ ഉപയോഗിച്ചുള്ള സമഗ്രമായ സംരംഭക പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് വാഴ കർഷകരുടെ സംഗമം സംഘടിപ്പിച്ചത്. ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും കീടനാശിനികളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി പന്ത്രണ്ടു മാസവും വിളവെടുക്കാൻ കഴിയുന്ന സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കൂട്ടായ്മയിൽ അംഗങ്ങളാകുന്ന കർഷകരുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൊടുക്കൽ വാങ്ങൽ നടത്താനും രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാൻതോം ഫുഡ് ഫാക്ടറിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി “പാലനോവ” ബ്രാന്റിൽ ആഭ്യന്തര, വിദേശവിപണിയിലെത്തിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related