ബംഗളുരു: കര്‍ണാടകയിലെ മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്തി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്.
മേയ് 20 നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകൾ വിഭജിച്ചു നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങൾ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. കർണാടകയിൽ 34 മന്ത്രിമാർ വരെയാകാം
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision