ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രെക്സ് (BRICS) ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ തമ്മിൽ സമവായത്തോടെയുള്ള സംയുക്ത പ്രഖ്യാപനത്തിന് (Joint Declaration) ധാരണയാകുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പൊതു പരാമർശമാകും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക.
രാജ്യങ്ങളുടെ പരമാധികാരത്തിനും ഭൗമ അഖണ്ഡതയ്ക്കും എതിരെയുണ്ടാകുന്ന എല്ലാത്തരം സൈനിക ആക്രമണങ്ങളെയും പ്രഖ്യാപനം അപലപിക്കും. എന്നാൽ ഏതെങ്കിലും വിദേശരാജ്യങ്ങളുടെയോ ഇസ്രയേൽ, യു.എസ് അടക്കമുള്ള ശക്തികളുടെയോ പേരെടുത്തു പറഞ്ഞ് വിമർശനം ഉണ്ടാകില്ലെന്നാണ് സൂചന. ഭീകരവാദത്തിനെതിരെ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന ശക്തമായ നിർദ്ദേശവും ഇതിലുണ്ടാകും. ഭാവി സഹകരണത്തിനായി പത്തു പ്രധാന വഴികൾ നിർദ്ദേശിക്കുന്ന രേഖയാകും പുറത്തിറക്കുക.
അതേസമയം, ഉച്ചകോടിക്കിടെ ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ധാരണകൾ വേഗത്തിൽ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികമായും സാമ്പത്തികമായും ഏറെ സമാനതകളുണ്ടെന്നും ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും ഇറാൻ ചൂണ്ടിക്കാട്ടി.















