മനാമ: ബഹ്‌റൈനിൽ വീടുകളിലെ ബാത്ത് ടബ്ബിൽ വീണ് മലയാളിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം. പാലാ സ്വദേശിനി അൽഫോൻസ് ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യ ആണ് മരിച്ചത്.
അമ്മ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത്, കുട്ടി അബദ്ധത്തിൽ ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടിലായിരുന്ന ധ്യാനെ ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ അമ്മ മേഘ ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ്. സംഭവത്തിൽ പ്രവാസി മലയാളി സമൂഹം വലിയ ഞെട്ടലിലും സങ്കടത്തിലുമാണ്

















