പ്രവിത്താനം: എസ്.എം.വൈ.എം. പാലാ രൂപതാതല രചനാമത്സരത്തിൽ ‘ബി’ വിഭാഗത്തിൽ കുന്നോന്നി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കലോത്സവവേദിയിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും കുന്നോന്നി യൂണിറ്റ് സ്വന്തമാക്കി.
2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടന്ന കലോത്സവ സമാപന സമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ് ശ്രീ. അപു ജോൺ ജോസഫ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സഭയിലെയും സംഘടനയിലെയും പ്രമുഖ വ്യക്തികളും ഭാരവാഹികളും പങ്കെടുത്തു.

















