കോട്ടയം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുന്നതിന്റെയും ഭാഗമായാണ് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചത്.
സംസ്ഥാന-ജില്ലാ തലത്തിലുള്ള പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പോഷകസംഘടന ഭാരവാഹികളും ക്യാമ്പിൽ പങ്കെടുത്തു. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ, കർഷക പ്രക്ഷോഭങ്ങൾ, സംഘടനാ പുനഃസംഘടന എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ ക്യാമ്പിൽ നടന്നു.

















