2026 ആഗസ്റ്റ് 29 ശനി ചിങ്ങം 113
👉📰 മിന്നൽ പ്രളയം കതിരവാനായി ദുരന്തം വിതച്ച നേപ്പാളിൽ തുരങ്ക രക്ഷാപ്രവർത്തനത്തിനായി പ്രത്യേക വിദഗ്ധ സംഘത്തെ അയക്കാൻ ഇന്ത്യ തീരുമാനിച്ചു. പ്രത്യേക പരിശീലനം ലഭിച്ച എൻ.ഡി.ആർ.എഫ് (NDRF) സംഘവും ടണൽ രക്ഷാപ്രവർത്തനത്തിനുള്ള ആധുനിക യന്ത്രസാമഗ്രികളും മെഡിക്കൽ ടീമും ഉടൻ നേപ്പാളിലേക്ക് യാത്ര തിരിക്കും. നിലവിൽ സാമ്പത്തിക സഹായത്തിന് പകരം നേരിട്ടുള്ള രക്ഷാപ്രവർത്തന സൗകര്യങ്ങളാണ് ഇന്ത്യ നൽകുന്നത്. ജനറേറ്ററുകളും മരുന്നുകളും അടക്കം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ ഇതുവരെ നേപ്പാളിലെത്തിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ ബെയ്ലി പാലങ്ങളും ഇന്ത്യ നിർമ്മിച്ചു നൽകും.
👉📰 വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ. വിജേഷിനെതിരെയാണ് നടപടി. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
👉📰 നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തെ തുടർന്ന് അയൽസംസ്ഥാനമായ ബിഹാറിൽ വെള്ളപ്പൊക്ക ഭീതി ശക്തമാകുന്നു. നേപ്പാളിൽ നിന്നുള്ള പ്രളയജലം അതിർത്തി കടന്നെത്തിയതോടെ ബിഹാറിലെ ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക്, ഘാഗ്ര എന്നീ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഗണ്ഡക് നദിയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് വാൽമീകി നഗറിലെ ബാരേജിന്റെ 36 ഷട്ടറുകളും തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ബാരേജിൽ നിന്ന് 1.02 ലക്ഷം ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്.
👉📰 നേപ്പാളിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് വിദേശ സഹായം സ്വീകരിക്കാൻ തീരുമാനം. വിദേശ സഹായം വേണ്ടെന്ന മുൻ നിലപാട് സർക്കാർ തിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ വിദഗ്ധർക്ക് രക്ഷാപ്രവർത്തനത്തിന് അനുമതി നൽകും. തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനത്തിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും വിദേശ സംഘങ്ങളുടെ സഹായം തേടും. മറ്റ് രാജ്യങ്ങളുടെ നയതന്ത്ര സമ്മർദ്ദത്തിന് ഒടുവിലാണ് നേപ്പാളിന്റെ തീരുമാനം.
👉📰 മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ.എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക.
👉📰 മുസ്ലിംലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരെ അങ്ങ് പറയും വളച്ചൊടിച്ചു പറയാൻ എനിക്ക് അറിയില്ല. ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞു സംഘടിച്ചവരും ഇവിടെയുണ്ട്. മതം പറഞ്ഞു സംഘടിച്ചവർ എവിടെ എത്തി എന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച് ചർച്ചയില്ല. ഞാൻ ആണ് പറഞ്ഞതെങ്കിൽ എന്റെ തല എടുത്തേനെ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.
👉📰 ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ കേസെടുത്തു. ശ്രീകാര്യം പൊലീസാണ് അനിലിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞു നിർത്തിയെന്നാണ് എഫ്ഐആർ.
👉📰 SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി എം എൻ കാരശ്ശേരി. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ സന്ദേശമാണ്. ശ്രീനാരായണ ആശയങ്ങൾക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങളെന്നും എം എൻ കാരശ്ശേരി തുറന്നടിച്ചു.
👉📰 മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

















