പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രചോദനം 2026’ വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐക്കൺ ചാരിറ്റീസ് ചെയർമാൻ ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്. ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി. ഐസക്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. ഗോപകുമാർ, ഷേർളി തര്യൻ, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി മർക്കോസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തച്ചൻ പാമ്പാടി, അജികുമാർ എം.പി, സൂസൻ ഇ. കുരുവിള, ജെസി സാബു, വിദ്യ വി. വേണു, ജോമോൾ ചാക്കോ, ഇ.എ. കുര്യാക്കോസ്, ഷീല കുര്യൻ, അച്ചാമ്മ തോമസ്, പി. ജയചന്ദ്രൻ നായർ, നിമ്മി എ. ജോർജ്, പഞ്ചായത്ത് സെക്രട്ടറി ബിനോയ് റ്റി.സി, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷൈജു കെ. ഐസക്, എ.ജെ. നജാം, ജിജോ കരോട്ടുപാലക്കൽ, ബ്രിൻസാ മറിയം ബെന്നി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

















