കർഷകൻ നാടിന്റെ നട്ടെല്ല്.
കടപ്ലാമാറ്റം : കർഷകൻ നാടിന്റെ നട്ടല്ലെണെന്നും, കർഷകന്റെ അധ്വാനഫലമാണ് നാടിന്റെ ഐശ്വര്യത്തിന് കാരണമെന്നും കത്തോലിക്കാ കോൺഗ്രസ്. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി സംഘടിപ്പിക്കുന്ന 12-ാമത് അടുക്കളത്തോട്ടം മത്സരത്തിന്റെ കുറവിലങ്ങാട് സോൺ
കർഷക സംഗമവും വിത്ത് വിതരണവും സെമിനാറും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട്,കടപ്ലാമറ്റം, കോതനല്ലൂർ, ചേർപ്പുങ്കൽ ഫൊറോനകൾ ഉൾപ്പെടുന്ന സോണിലെ ഇടവകളിൽ നിന്നുള്ളവർ പങ്കെടുത്തു. കത്തോലിക്കാ കോൺഗ്രസ് രൂപത വൈസ് പ്രിസിഡന്റ് സി. എം. ജോർജ് അധ്യക്ഷത വഹിച്ച യോഗം
കടപ്ലാമറ്റം ഫൊറോന വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ ഉത്ഘാടനം ചെയ്തു. ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, അഡ്വ. സജീവ് മാത്യു, ഡോ. നിധീഷ് നിധിരി, ശ്രീ ഫ്രാൻസിസ് വെടികുന്നേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കർഷകവേദി ചെയർമാൻ ടോമി കണ്ണിറ്റുമ്യാലിൽ സെമിനാർ നയിച്ചു.
















