തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സംസ്ഥാനത്തെ പ്രധാന വിഷയങ്ങളിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണപക്ഷത്തിന്റെ അഴിമതികൾക്കെതിരെ ശക്തമായി വിരൽ ചൂണ്ടേണ്ട പ്രതിപക്ഷം സർക്കാരിന് കവചമൊരുക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. അഴിമതിയും ക്രമക്കേടുകളും മറച്ചുവെക്കാൻ യുഡിഎഫും എൽഡിഎഫും പരസ്പരം സഹായിക്കുകയാണെന്നും വിഷയത്തിൽ ബിജെപി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
















