ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ (FOSCAK) ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വാക്കത്തോൺ – 2026’ന് തുടക്കമായി.
ഇന്ന് (ഓഗസ്റ്റ് 21) രാവിലെ 7.00-ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. രാധാകൃഷ്ണൻ നായർ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
നന്ദാവനം ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ പേരൂർ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി വഴി എം.സി. റോഡിലെത്തി, വിമല ഹോസ്പിറ്റൽ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ ചുറ്റി പടിഞ്ഞാറേ നട വഴി രാവിലെ 8.30-ഓടെ നന്ദാവനം ഓഡിറ്റോറിയത്തിൽ തിരികെ എത്തിച്ചേരും.
















