പാലാ: കേരളത്തിലെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനായി സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയെ കാർഷിക സർവ്വകലാശാല ആദരിച്ചു.തൃശൂർ വെള്ളായനിക്കരയിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ അഗ്രിബിസിനസ്സ് ഇൻകുബേഷൻ സെന്ററിൽ നടന്ന യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദപരീക്ഷാ വിജയദിനാഘോഷ വേളയിൽ വൈസ് ചാൻസിലർ ഡോ.റ്റി.സജിതാ
റാണിയിൽ നിന്ന് ആദരസൂചകമായ മെമന്റോ പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്ടർ ബോർഡിനു വേണ്ടി ചെയർമാനും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ റീജിയൺ കോർഡിനേറ്ററുമായ സിബി മാത്യു കണിയാംപടിയും ഡയറക്ടർ ബോർ ഡംഗവും പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ പ്രോജക്ട് ഓഫീസറുമായ പി.വി.ജോർജ് പുരയിടവും സംയുക്‌തമായി ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി ഡീൻ ഡോ.സുരേന്ദ്ര ഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അഗ്രിബിസിനസ്സ് ഇൻകുബേഷൻ സെന്റർ മേധാവി ഡോ.കെ.പി.സുധീർ , യൂണിവേഴ്സിറ്റി എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ബിനൂപ് ബോണി , അഗ്രികൾച്ചർ എഞ്ചിനീയറിങ്ങ്
ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോ.പി.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പാലാ രൂപതയുടെ സാമൂഹ്യ പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ലബ്ധി അടിസ്ഥാനപ്പെടുത്തിയാണ് കാർഷിക സർവ്വകലാശാല ആദരിച്ചത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്മാരക സാൻതോം ഫുഡ് ഫാക്ടറി , ഉൽപ്പന്നങ്ങളുടെ “പാലനോവ” ബ്രാന്റിങ്ങ്, കയറ്റുമതിയുൾപ്പെടെയുള്ള വിപണിയിട പെടലുകൾ, കേരളാ ഗ്രോ ജില്ലാ സ്റ്റോർ , അഗ്രിമ സെൻട്രൽ നേഴ്സറി, വിവിധ ഏജൻസികളുടെ സംയോജിത പ്രവർത്തനം തുടങ്ങിയവയാണ് പ്രധാനമായും അവാർഡിന് കാരണമായത്.
















