പാലാ: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പാലാ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സ്വാസികയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പാലാക്കാരായ 100 പേർക്ക് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൽ തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനവും ബോചെ നടത്തി. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായ ചടങ്ങിൽ ഡയമണ്ട് ആദ്യവിൽപ്പന സോഷ്യൽ വർക്കർ നിഷ ജോസും ഗോൾഡ് ആദ്യവിൽപ്പന ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലും നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ജോസിൻ ബിനോ, കെവിവിഇഎസ് ജനറൽ സെക്രട്ടറി വി.സി. ജോസഫ്, ജിബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധികളായ അനിൽ സി.പി സ്വാഗതവും ജോജി എം.ജെ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിന്റെ ഭാഗമായി പാലായിലെ തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് ‘ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്’ നൽകുന്ന ധനസഹായ വിതരണവും നടന്നു.
ഉദ്ഘാടന ഓഫറുകളും സമ്മാനങ്ങളും
- സമ്മാനങ്ങൾ: പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 5 പേർക്ക് ഡയമണ്ട് റിംഗ് നൽകി. പർച്ചേസ് ചെയ്തവർക്കായി ലക്കി ഡ്രോയിലൂടെ കിയ സെൽറ്റോസ് കാർ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
- വിലക്കുറവും ഡിസ്കൗണ്ടും: HUID മുദ്രയുള്ള 916 സ്വർണ്ണാഭരണങ്ങൾക്ക് കുറഞ്ഞ പണിക്കുറവും, സ്വർണ്ണ-ഡയമണ്ട് ആഭരണങ്ങളുടെ പണിക്കുലിയിൽ 50% വരെ ഡിസ്കൗണ്ടും ലഭിക്കും.
- സൗജന്യ ഗോൾഡ് കോയിൻ: 3 ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുന്നവർക്ക് സൗജന്യ ഗോൾഡ് കോയിൻ ഒരുക്കിയിട്ടുണ്ട്.
- സ്വർണ്ണവില സംരക്ഷണം: പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ മികച്ച മാർക്കറ്റ് വിലയ്ക്ക് പുറമെ സ്വർണ്ണവിലക്കയറ്റത്തിൽ നിന്നും സംരക്ഷണം നൽകുന്ന അഡ്വാൻസ് ബുക്കിംഗ് ഓഫറുകളും ലഭ്യമാണ്.
















