പാലാ: പാലാ നഗരസഭയിൽ ഇന്ന് (ഓഗസ്റ്റ് 19) പുതിയ ചെയർപേഴ്സണായുള്ള തെരഞ്ഞെടുപ്പ് നടക്കും. രാവിലി 11 മണിയോടെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിന് അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള കോൺഗ്രസ് വിമത സ്ഥാനാർത്ഥി മായാ രാഹുലും, യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ റിയ ബിനോ ചീരാംകുഴിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.
















