പാലാ: പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് സീറ്റുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള പ്രത്യേക സൗകര്യം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
യോഗ്യത: ഹയർ സെക്കൻഡറി (HSE / VHSE) 60% മാർക്കോടുകൂടി പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനങ്ങൾക്കുമായി ആശുപത്രിയിലെ അക്കാഡമിക്സ് വിഭാഗവുമായി +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
















