ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ
ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതു വിശദീകരണം. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മെയിന്റനന്‍സ് റിപ്പോര്‍ട്ടുമുണ്ട്.തനിക്ക് ഉറക്കമില്ലായ്മ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് എഎഐബിക്ക് പൈലറ്റിന്റെ മൊഴി. ഡോക്ടര്‍ നിര്‍ദേശിച്ച
മരുന്നുകള്‍ കഴിച്ചിരുന്നതായും പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. ഫുക്കറ്റിലെ വിശ്രമസമയത്തും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കി.















